കൊച്ചിയേയും മാലിദ്വീപിനെയും ബന്ധിപ്പിച്ചു കൊണ്ട് ഫെറി സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാല്‍ദ്വീപ് പ്രസിഡണ്ടും തമ്മില്‍ ശനിയാഴ്ച നടന്ന ചര്‍ച്ചയിലാണ് കൊച്ചി-മാലി കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ധാരണയായത്.
യാത്രക്കാരോടൊപ്പം ചരക്കും കൊണ്ടുപോകുന്ന സര്‍വീസാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ടൂറിസം വികസനത്തിന് ഈ സര്‍വീസ് ഏറെ പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ നിന്ന് മാലിയിലേക്കും തിരിച്ചുമുള്ള പാസഞ്ചര്‍ കം കാര്‍ഗോ സര്‍വീസാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.