ഇന്നത്തെ കാലത്ത് പുസ്തകം ശ്രദ്ധിക്കപ്പെടാന്‍ എഴുത്തുകാരി സുന്ദരിയായാല്‍ മതിയെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. പലതും സാഹിത്യേതര കാരണങ്ങളാലാണ് പലപുസ്തകങ്ങളും ശ്രദ്ധിക്കപ്പെടുന്നതെന്നും മുകുന്ദന്‍ പറഞ്ഞു. പാലക്കാട് നടന്ന മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കവെയാണ് അദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

എഴുത്തിന്റെ ലോകത്ത് അസ്ഥിരതയുണ്ട്. കോര്‍പ്പറേറ്റുകളുടെ ഇടപെടലാണ് ഇതിനു കാരണം. പ്രസാധകന് ഇഷ്ടമില്ലാത്ത ഭാഗങ്ങള്‍ വെട്ടിമാറ്റിയാണ് പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയില്‍ കടുത്ത വിമര്‍ശനമാണ് മുകുന്ദന്റെ പ്രസ്ഥാവനക്കെതിരെ ഉയരുന്നത്. സ്ത്രീ കേവലം ശരീരമാണെന്ന ധാരണയില്‍ നിന്നാണ് ഇത്തരം വാക്കുകളുണ്ടാവുന്നതെന്നാണ് മുകുന്ദന് നേരെയുയരുന്ന വിമര്‍ശനം.