പ്രേക്ഷകർ ആകാംക്ഷയോടേയും ഏറെ പ്രതീക്ഷയോടേയും കാത്തിരുന്ന സിനിമയണ് ആഷിഖ് അബു സംവിധാനം ചെയ്ത അതിജീവനത്തിന്റെ കഥയായ വൈറസ്. കേരളക്കരയെ ഒന്നടങ്കം ഭീതിയാലക്കിയ ഒരു സംഭവമായിരുന്നു നിപ. ഒന്നു തിരിഞ്ഞു നോക്കിയാൽ ഭീതിപ്പെടുത്തുന്നതും സങ്കടത്തിലാക്കുന്നതുമായ ഒരുപാട് യഥാർത ജീവിതകഥ നമ്മുടെ കൺമുന്നിൽ തെളിയും. ഭയപ്പെടുകയല്ല അതിജീവനമാണ് വേണ്ടതെന്ന് തെളിയിച്ച ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ആ കാലഘട്ടത്തിലേയ്ക്ക് ജനങ്ങളെ ഒന്നു കൂടി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ആഷിഖ് അബു.

പ്രേക്ഷകർക്ക് എന്താണ് ആവശ്യമെന്ന് കൃത്യമായി മനസ്സിലാക്കി അത് നൽകുന്ന സംവിധായകനാണ് ആഷിഖ് അബു. അതിനാൽ തന്നെ വൈറസ് പ്രേക്ഷകരെ നിരാശയിൽ ആക്കില്ലെന്ന് ജനങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം ഒന്നു കൂടി അടിവരയിട്ട് ഉറപ്പിക്കുന്ന തരത്തിലുളളതായിരുന്നു ചിത്രം. ജൂൺ 7 ന് റിലീസിനെത്തിയ ചിത്രം വൻ വിജയമായി തിയേറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിത വൈറസിനെ കുറിച്ചുള്ള നടി പാർവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ പാർവതി പ്രത്യക്ഷപ്പെട്ടിരുന്നു.
റിമയെ കുറിച്ചായിരുന്നു പാർവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ചിത്രത്തിലെ ഒരു ലൊക്കേഷൻ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്ന പാർവതിയുടെ കുറിപ്പ്. റിമ ഞാൻ നിന്നെ ഓർത്ത് ഏറെ അഭിമാനിക്കുന്നു. ഒരു ഗെയിം ചെയ്ഞ്ചറാവണമെന്നും സത്യസന്ധയാവണമെന്നും നിലപാടിൽ സന്ധി ചെയ്യാത്ത കലാകാരിയാകണമെന്നും എന്നെ പഠിപ്പിച്ചത് നീയാണ്.അതിൽ നീ എനിയ്ക്ക് മാതൃകയാണെന്നും പാർവതി കുറിച്ചു.

ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടിയ സമയങ്ങളിൽ നീ എന്നോടൊപ്പം കൂടെയുണ്ടായിരുന്നു . നമുക്ക് എത്രയും വേണ്ടപ്പെട്ടവരെ അതികഠിനമായ സമയത്ത് എങ്ങനെ പിന്തുണയ്ക്കാമെന്ന് നീ എനിയ്ക്ക് കാണിച്ചു തന്നു. എന്നും എന്റെ വിശ്വസിക്കാൻ കഴിയുന്ന സു ഹൃത്തായിരിക്കും. ഈ മൂല്യങ്ങൾ എല്ലാം ഒരുകാലഘട്ടത്തിൽ കണ്ടെത്തുക എന്നത് വളരെ അപൂർവ്വമാണ്. മറ്റുള്ളവനോട് മാത്രമല്ല അവനവനോടും എങ്ങനെ സത്യസന്ധത പുലർത്തണമെന്ന് നീയുമായിട്ടുള്ള സൗഹൃദത്തിലൂടെയാണ് മനസ്സിലാക്കിയതെന്ന‌് പാർവതി പറഞ്ഞു.