പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അനാദരവ് കാണിച്ചതിന് സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്രയ്ക്കു സ്ഥലംമാറ്റം. യതീഷ്ചന്ദ്രയ്ക്കു പോലീസ് ആസ്ഥാനത്തെ സൈബര്‍ കേസുകളുടെ ചുമതലയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. വി.കെ. മധുവാണു പുതിയ കമ്മിഷണര്‍.

കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രി തൃശൂരിലെത്തിയപ്പോള്‍ യതീഷ്ചന്ദ്രയുടെ പെരുമാറ്റം മോശമായിരുന്നെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ നടപടി.

സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരിനോടു വിശദീകരണം തേടിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി വന്നിരിക്കുന്നത്. കുട്ടനെല്ലൂരിലെ ഹെലിപാഡില്‍ യതീഷ്ചന്ദ്ര പ്രധാനമന്ത്രിയെ ഹസ്തദാനം ചെയ്യുന്ന ചിത്രമാണു ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. നിലവില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണറായിരന്നു യതീഷ്ചന്ദ്ര.