മാധ്യമ ചക്രവര്‍ത്തി രാഘവ് ബഹലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തി. എന്‍ഡിടിവി മേധാവി പ്രണോയ് റോയിയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് അടുത്തിടെ കേസെടുത്തിരുന്നു. അതിനു പിന്നാലെയാണ് രാഘവ് ബഹലിനെതിരേയും കേസെടുത്തിരിക്കുന്നത്.
നികുതി രേഖകള്‍ പരിശോധിക്കുന്നതിനായി ബഹലിന്റെ ഓഫീസിലും വസതിയിലും ആദായ നികുതി വകുപ്പ് കഴിഞ്ഞവര്‍ഷം ഓക്ടോബറില്‍ തെരച്ചില്‍ നടത്തിയിരുന്നു. നോയിഡയിലുള്ള ക്വിന്റലിയന് മീഡിയ ഓഫീസിലാണ് തെരച്ചില്‍ നടന്നത്.
ക്വിന്റ് ന്യൂസ്, നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ് എന്നിവയുടെ സ്ഥാപകനാണ് ബഹല്‍. ദ ന്യൂസ് മിനിട്ട് ഓണ്‍ലൈന്‍ പോര്‍ട്ടലിലും ക്വിന്റ്ലിയന് നിക്ഷേപ പങ്കാളിത്തമുണ്ട്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ രാഘവ് ബഹലിന് ഒട്ടനവധി ബിസിനസ് സംരഭംങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള വരുമാന സ്രോതസ്സ് വെളിപ്പെടുത്താത്ത സാഹചര്യത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തിരിക്കുന്നത്. ക്വിന്റ് എന്ന പേരിലുള്ള വെബ്സൈറ്റ് ബഹലിന്റേതാണ്. കൂടാതെ ഇയാള്‍ വിദേശത്തും വസ്തുക്കള്‍ വാങ്ങി കൂട്ടിയതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പണം തട്ടിപ്പ് നിയമം പ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. ഇതുസംബന്ധിച്ച കുറ്റപച്ക മീററ്റ് കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ട്. 2015 കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് ബഹലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2.38 കോടി മുടക്കി ലണ്ടനില്‍ വസ്തു വാങ്ങിയിരുന്നു. ഈ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം താനും തന്റെ ഭാര്യയും ഒരു വിധത്തിലുള്ള നികുതി വെട്ടിപ്പും നടത്തിയിട്ടില്ലെന്നും, നികുതി കൃത്യമായി അടയ്ക്കുന്നുണ്ടെന്നും ബഹല്‍ അറിയിച്ചു.