ന്ത്യയുടെ ആകാശക്കോട്ട കാക്കാൻ വ്യോമസേനയ്ക്ക് ഇനി ഇസ്രായേലിന്റെ ഡെർബി മിസൈലുകൾ കരുത്ത് പകരും . ശബ്ദത്തേക്കാൾ നാലു മടങ്ങ് വേഗതയുള്ള ഡെർബി മിസൈൽ തേജസ് വിമാനത്തിൽ ഘടിപ്പിക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കാനൊരുങ്ങി ഇന്ത്യ.

രണ്ടു വർഷത്തിനകം ഇസ്രയേൽ ഡെർബിയുടെ കരുത്ത് സുഖോയ്–30ന് ലഭിക്കുന്നത് ഉറപ്പിക്കാനാണ് തീരുമാനം . നിലവിൽ കരയിൽ നിന്ന് വായുവിലേക്കുള്ള സംവിധാനത്തിന്റെ ഭാഗമായുള്ള മിസൈലുകളെ സുഖോയ് 30 പോർവിമാനവുമായി സംയോജിപ്പിക്കുന്ന പ്രവർത്തികളാണ് നടക്കുന്നതെന്ന് വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കി .
2015 ലെ പാരീസ് എയർ ഷോയിൽ അവതരിപ്പിച്ച ഐ ഡെർബി സേനയുടെ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുമെന്നാണ് നിഗമനം . ഇന്ത്യയുടെ സീ ഹാരിയർ പോർവിമാനം , തേജസ്, വ്യോമസേനയുടെ സ്പൈഡർ സംവിധാനങ്ങൾ എന്നിവയിലെല്ലാം ഐ ഡെർബി ഉപയോഗിക്കുന്നുണ്ട് .