ഔദ്യോഗിക വസതി ഒഴിഞ്ഞ്, ജീവനക്കാരെയും ചുരുക്കി മാതൃകയായി മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഔദ്യോഗിക വസതി ഒഴിഞ്ഞതിന് പുറമെ അദ്ദേഹം തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ചുരുക്കുകയും ഔദ്യോഗിക കാറുകളും സുരക്ഷയുമടക്കം തിരികെ ഏല്‍പ്പിക്കുകയും ചെയ്യ്തു.
ലോക്‌സഭ പിരിച്ചുവിട്ടുകഴിഞ്ഞാല്‍ ഔദ്യോഗിക വസതി പിന്‍ഗാമിക്ക് ഒഴിഞ്ഞ് കൊടുക്കണമെന്നുള്ള കോടതി വിധി മാനിച്ചാണ് സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ വസതിമാറ്റം.
സ്റ്റാഫ് അംഗങ്ങളെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി അംഗങ്ങളോട് വെള്ളം, വൈദ്യുതി, ഫോണ്‍ തുടങ്ങിയവ ഉപയോഗിച്ചതിന്റെ തുക അടച്ചു തീര്‍ക്കാനും നിര്‍ദേശിച്ചു.