ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ കനത്ത ഇടിമിന്നലിലും മഴയിലും 26 പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വീടുകളും മതിലുകളും തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു.വ്യാഴാഴ്ച രാത്രിയാണ് കനത്ത ഇടിമിന്നലോടെ മഴ ആരംഭിച്ചത്.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലാണ് നാശനഷ്ടങ്ങള്‍ ഏറെയുണ്ടായിരിക്കുന്നത്. ഇവിടെ മാത്രം ആറു പേര്‍ മരിച്ചു. മിന്നലേറ്റും മതില്‍ തകര്‍ന്നുമാണ് മരണങ്ങളേറെയും സംഭവിച്ചത്. 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരങ്ങള്‍ കടപുഴകി വീണ് ദേശീയ പാതയില്‍ ദീര്‍ഘനേരം ഗതാഗത തടസ്സമുണ്ടാകുകയും ചെയ്തു.

മണ്‍വീടുകളില്‍ ഉറങ്ങിക്കിടന്ന ആള്‍ക്കാരാണ് മരിച്ചവരിലധികവും. കനത്ത ഇടിമിന്നലിലും മഴയിലും ചുവരുകള്‍ ഇടിഞ്ഞ് ഉറങ്ങിക്കിടക്കുന്നവരുടെ പുറത്തു വീഴുകയായിരുന്നു