ഇന്ത്യയുടെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി പ്രാര്‍ത്ഥിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. മലയാളത്തിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദിവ്യവും പ്രൗഢഗംഭീരവുമാണ് ഗുരുവായൂര്‍ ക്ഷേത്രമെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത്. ആദ്യ സന്ദര്‍ശനം നടത്തിയത് 2008 ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോഴായിരുന്നു.