മൂ​ഴി​യാ​റി​ലേ​ക്കു​ള്ള കെഎ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സിനെ ചോ​ര​ക​ക്കി വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ​യാ​ണ് മൂ​ഴി​യാ​റി​നു സ​മീ​പം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​തി​രി​ച്ച് രാ​ത്രി 8.30നു ​മൂ​ഴി​യാ​ർ എ​ത്തു​ന്ന വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ലെ ആ​ർ​പി​എ 354-ാം ന​ന്പ​ർ ബ​സി​നു നേ​രെ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. മൂ​ഴി​യാ​ർ എ​ത്തു​ന്ന​തി​ന് തൊ​ട്ടു മു​ന്പ് ചോ​രക​ക്കി വ​ന​മേ​ഖ​ല​യി​ൽ കു​ട്ടി​യോ​ടൊ​പ്പം റോ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ആ​ന ബ​സി​നു നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യും തു​ന്പി​ക്കൈ​കൊ​ണ്ട് മു​ൻ​ഗ്ലാ​സ് അ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് റോ​ഡി​ൽ നി​ല ഉ​റ​പ്പി​ച്ച ആ​ന കാ​ട്ടി​നു​ള്ളി​ലേ​ക്ക് പി​ൻ​വാ​ങ്ങി​യ​പ്പോ​ൾ ബ​സ് മു​ന്നോ​ട്ട് എ​ടു​ത്ത് മൂ​ഴി​യാ​റി​ൽ എ​ത്തി​ച്ചു. ആ​ക്ര​മ​ണ സ​മ​യ​ത് ജീ​വ​ന​ക്കാ​രെ കൂ​ടാ​തെ ആ​റ് യാ​ത്ര​ക്കാ​ർ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ക്കു​ന്പോ​ൾ ഡ്രൈ​വ​ർ മ​നോ​ജ് സീ​റ്റി​ൽ ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. അ​രു​ണ്‍ വൈ​ശാ​ഖാ​യി​രു​ന്നു ക​ണ്ട​ക്ട​ർ.