ഈദ് അവധി ആഘോഷിക്കാന്‍ ഒമാനില്‍ നിന്നും ദുബായിയിലേക്കു വന്ന ബസ് അപകടത്തില്‍പ്പെട്ടു 17 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ആറു പേര്‍ മലയാളികളാണ്. ഇവരടക്കം പത്ത് ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, ജമാലുദ്ദീൻ അരക്കാവീട്ടിൽ, വാസുദേവ്, തിലകൻ എന്നിവരാണ് മരിച്ച മലയാളികൾ. വ്യാഴാഴ്ച വൈകിട്ട് 5.40-ന് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സെയ്ദ് റോഡിലെ റാഷിദിയ എക്‌സിറ്റിലാണ് അപകടം. എക്സിറ്റിൽ നിയന്ത്രണം വിട്ട് ബസ് സൈൻ ബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അഞ്ചു പേരുടെ നില ഗുരുതരമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31 പേരാണ് ബസില്‍ ഉണ്ടായിരുന്നതെന്നു ദുബായ് പോലീസ് അറിയിച്ചു. ദുബായില്‍ നിന്നും ഒമാനിലേക്കു പോയി തിരിച്ചു വരുന്നതിനിടയ്ക്കാണ് അപകടം. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ ഇതേ ആശുപത്രിയിൽ മോർച്ചറിയിൽ. അപകടത്തെ തുടർന്ന് മസ്കത്തിൽ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
മസ്കത്തിൽ നിന്ന് ദുബൈയിലേക്ക് വന്ന ഒമാൻ ഗതാഗത വകുപ്പ് (മവാക്കിഫ്) വക ബസാണ് റാഷിദീയ മെട്രോ സ്റ്റേഷന് സമീപം അപകടത്തിൽപ്പെട്ടത്. അതിനിടെ മരിച്ച നാലു മലയാളികളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി ദീപകുമാർ, തൃശൂർ സ്വദേശി ജമാലുദ്ദീൻ, കിരൺ ജോണി, രാജ ഗോപാലൻ എന്നിങ്ങനെയാണ് പ്രാഥമികമായി ലഭിച്ച പേരു വിവരങ്ങൾ. രണ്ട് പാകിസ്താനികൾ, ഒരു ഒമാനി, ഒരു അയർലൻറ് സ്വദേശി എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മലയാളി സാമൂഹിക പ്രവർത്തകരും ഹംപാസ് സന്നദ്ധസേവകരും റാഷിദ് ആശുപത്രിയിൽ നടപടിക്രമങ്ങൾക്ക് സഹായങ്ങൾ നൽകുവാൻ എത്തിച്ചേർന്നിട്ടുണ്ട്. കോൺസുലർ ജനറൽ വിപുൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനെത്തി. ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ റാഷിദ് ഹോസ്പിറ്റലിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അടിയന്തിര വിവരങ്ങൾക്ക് 00971-504565441, 00971-565463903 നമ്പറുകളിൽ ബന്ധപ്പെടാം.
തിരുവനന്തപുരം സ്വദേശി ദീപകുമാറിെൻറ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്. പരിക്കുകളോടെ ആശുപത്രിയിൽ എത്തിക്കപ്പെട്ട ഇദ്ദേഹം അവിടെ വെച്ചാണ് മരിച്ചത്. മാധവപുരം ജയഭവനിൽ പപ്പു മാധവെൻറയും പ്രഭുലയുടെയും മകനായ ഇദ്ദേഹം സി.എം.എസ് മാനുഫാക്ചറിങ് കമ്പനിയിൽ അക്കൗണ്ട് വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ ആതിരയും നാലുവയസുള്ള മകനും പരിക്കുകളോടെ ആശുപത്രിയിലുണ്ടെങ്കിലും സ്ഥിതി ആശങ്കാജനകമല്ല.