ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരത്ത് ഭാഗ്യം പരീക്ഷിക്കാന്‍ ബിജെപി നേതാവ് കുമ്മനംരാജശേഖരന് വീണ്ടും. കെ മുരളീധരന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് വട്ടിയൂര്‍ കാവില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏറ്റവും മുന്നിലുള്ള പേര് കുമ്മനം രാജശേഖരന്റേത്. അനുകൂല സാഹചര്യം മുതലെടുത്ത് വട്ടിയൂര്‍കാവ് സീറ്റ് പിടിച്ച് നിയമസഭയില്‍ എണ്ണം കൂട്ടുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച കെ മുരളീധരന് തൊട്ടു പിന്നിലെത്താന്‍ കുമ്മനത്തിന് കഴിഞ്ഞിരുന്നു. വെറും 7622 വോട്ടിനാണ് അന്ന് മുരളീധരന് കുമ്മനത്തെ വീഴ്ത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലൂം തിരുവനന്തപുരത്ത് ശശി തരൂരിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കുമ്മനത്തിന് കഴിഞ്ഞിരുന്നു. ഒരു ലക്ഷത്തിനടുത്ത് വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും മൂന്ന് ലക്ഷം വോട്ടുകള്‍ പിടിക്കാനായിരുന്നു.
ഗവര്‍ണര്‍പദവി രാജി വെപ്പിച്ചായിരുന്നു കുമ്മനത്തെ ബിജെപി തിരുവനന്തപുരത്ത് പരീക്ഷിച്ചത്. കുമ്മനം മത്സരിക്കാത്ത സാഹചര്യമുണ്ടായാല്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയെയോ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുരേന്ദ്രനെയോ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെയോ പരിഗണിച്ചേക്കുമെന്നും കേള്‍ക്കുന്നുണ്ട്. എന്നിരുന്നാലും കുമ്മനത്തിന്റെ പേരിന് തന്നെയാണ് മുന്‍തൂക്കമെന്നും ഇക്കാര്യത്തില്‍ ആര്‍എസ്എസ് ആണ് കുമ്മനത്തിന് വേണ്ടി രംഗത്തുള്ളതെന്നും വിവരമുണ്ട്.
അതേസമയം വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പ് ശക്തമായ തൃകോണമത്സരത്തിന് വേദിയാകുമെന്നാണ് കണക്കാക്കുന്നത്. സീറ്റ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് കരുത്തരായ സ്ഥാനാര്‍ത്ഥിയെയാണ് ഇറക്കുന്നത്. പത്മജാ വേണുഗോപാലിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്. പ്രയാര്‍ ഗോപാലകൃഷ്ണന്, കെ മോഹന്‍കുമാര്‍ എന്നിവര്‍ക്ക് പുറമേ പി സി വിഷ്ണുനാഥിന്റെയും പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്.
അതേസമയം കുറേ വര്‍ഷങ്ങളായി അകന്നു നില്ക്കുന്ന വട്ടിയൂര്‍കാവ് തിരിച്ചുപിടിക്കാന്‍ സിപിഎമ്മും ശക്തമായ നീക്കമാണ് നടത്തുന്നത്. എം വിജയകുമാര്‍, മേയര്‍ വികെ പ്രശാന്ത് എന്നിവരെ സ്ഥാനാര്‍ത്ഥികളായി സിപിഎം പരിഗണിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി ടി എന്‍ സീമയ്ക്ക് മൂന്നാമത് എത്താനെ കഴിഞ്ഞിരുന്നുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ് ശക്തമായ തിരിച്ചടിക്ക് പിന്നാലെ ഗൗരവമായതന്ത്രങ്ങളാണ് സിപിഎം ഇവിടെ ആലോചിക്കുന്നത്.