നടി ഭാവനയുടെ ജന്മദിനമാണിന്ന്. ചലച്ചിത്ര മേഖലയിലെ പല സുഹൃത്തുക്കളും ആശംസകള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനിടെ ശ്രദ്ധേയമായിരിക്കുന്നത് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ആശുസയാണ്. ഭാവനയ്‌ക്കൊപ്പമുള്ള ഫോട്ടോകള്‍ക്കൊപ്പം ‘പ്രിയപ്പെട്ടവള്‍ക്ക് ജന്‍മദിനാശംസകള്‍. എനിക്കറിയാം നിനക്കറിയാം ,എനിക്ക് നിന്നെ ഇഷ്ടമാണെന്ന്’ എന്ന ആശംസ വാക്കുകളും മഞ്ജു പങ്കുവെച്ചു.

ഇടവേളയ്ക്ക് ശേഷം 96 എന്ന് തമിഴ് സിനിമയുടെ കന്നഡ റിമേക്കായ 99 എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. പ്രീതം ഗബ്ബി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പ്രശസ്ത നടന്‍ ഗണേഷാണ് നായകന്‍. കന്നഡ സിനിമാനിര്‍മാതാവായ നവീനുമായുളള വിവാഹശേഷം ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഭാവന.