ടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു. രോഹിണി ഭവനത്തിൽ ലക്ഷ്മി രാജഗോപാൽ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം വളവനാട് വച്ചു നടന്നു. സെപ്റ്റംബര്‍ ഒന്നിന് ഗുരുവായൂര്‍ വച്ച് ആണ് വിവാഹം. അതിനു ശേഷം കണിച്ചുകുളങ്ങരയിൽ സിനിമാ–രാഷ്ട്രീയ–സാമൂഹ്യരംഗത്തെ ആളുകൾക്ക് പ്രത്യേക വിരുന്നും ഉണ്ടായിരിക്കും.

രഞ്ജിത്–മമ്മൂട്ടി ചിത്രം ബ്ലാക്കിലൂടെയാണ് അനൂപ് അഭിനയരംഗത്തെത്തുന്നത്. ക്ലാസ്‌മേറ്റ്‌സ്, രസതന്ത്രം, വിനോദയാത്ര, ഷേക്‌സ്പിയര്‍ എം എ മലയാളം, മിന്നാമിന്നിക്കൂട്ടം എന്നീ സിനിമകളിലും ശ്രദ്ധേയ റോളുകളിലെത്തി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സഖാവിന്റെ പ്രിയസഖിയിലാണ് അനൂപ് അവസാനമായി അഭിനയിച്ചത്.