കമലഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും അത് വേണ്ടത്ര വിജയം കണ്ടില്ല. പാര്‍ട്ടിയുടെ മറപിടിച്ച് പലര്‍ക്കും നേരെ ഒളിയമ്പുകള്‍ എയ്തുവെങ്കിലും തമിഴ് മക്കള്‍ അതിനൊന്നും ചെവികൊടുത്തില്ല. ഇപ്പോള്‍ വീണ്ടും വിവാദ വെളിപ്പെടുത്തലുകള്‍ നടത്തി രംഗത്ത് എത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയ്ക്ക് തന്നോട് അടങ്ങാത്ത പകയായിരുന്നുവെന്നാണ് ഉലകനായകന്‍ കമലഹാസന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കമലഹാസന്റെ വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്തിരിക്കുകയാണ് തമിഴ് രാഷ്ട്രീയവും സിനിമാലോകവും .
മാധ്യമപ്രവര്‍ത്തക സോണിയ സിങ്ങിന്റെ ‘ഡിഫൈനിങ് ഇന്ത്യ ത്രൂ ദേര്‍ ഐയ്‌സ്’ എന്ന പുസ്തകത്തില്‍ കമല്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ തമിഴ് രാഷ്ട്രീയ ലോകത്തും സിനിമാ ലോകത്തും ചര്‍ച്ചാവിഷയം.