നടി അര്‍ച്ചന കവി സഞ്ചരിച്ചിരുന്ന കാറിനു മുകളിലേയ്ക്ക് കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണ് അപകടം. കൊച്ചി വിമാനത്താവളത്തിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. അര്‍ച്ചനയ്‌ക്കൊപ്പം പിതാവ് ജോസ് കവിയും കാറില്‍ ഉണ്ടായിരുന്നു. ഇരുവരും പുറകിലെ സീറ്റില്‍ ഇരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

സംഭവം അര്‍ച്ചന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഓല ക്യാബിലായിരുന്നു യാത്ര. പെട്ടെന്നാണ് ഇവരുടെ കാറിനു മുമ്പിലെ ചില്ലിലേയ്ക്ക് കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണത്. കാര്‍ ഓടുന്നതിനിടെ ഉണ്ടായ അപകടത്തില്‍ വിന്‍ഡോ തകര്‍ന്ന്, പാളികള്‍ മുന്നിലെ സീറ്റിലേയ്ക്കും പതിച്ചു.