രോഹിത് ഷെട്ടി ചിത്രം സൂര്യവന്‍ഷിയിലെ ഹെലികോപ്റ്ററില്‍ തൂങ്ങിനിന്നുള്ള അതിസാഹസികമായ ഫൈറ്റ് രംഗത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍. ആരാധകരാരും ഇത് പരീക്ഷിച്ച് നോക്കരുതെന്ന മുന്നറിയിപ്പോടെയാണ് നടന്‍ ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചത്.

എന്നാല്‍ ചിത്രം വൈറലായതിന് പിന്നാലെ അക്ഷയ്ക്ക് ഉപദേശവുമായി ആരാധകരും രംഗത്തെത്തി. ഇത്തരം രംഗങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നില്‍ക്കണമെന്നാണ് നടന് ആരാധകര്‍ നല്‍കിയിരിക്കുന്ന സ്‌നേഹോപദേശം.

രോഹിത് ഷെട്ടിയുടെ പോലീസ് സിനിമാശ്രേണിയിലെ നാലാം ചിത്രമാണ് സൂര്യവന്‍ഷി. സിങ്കം, സിങ്കം റിട്ടേണ്‍സ്, സിംബ എന്നിവയാണ് മറ്റ് മൂന്നുചിത്രങ്ങള്‍. സിങ്കം സീരീസില്‍ അജയ് ദേവ്ഗണും സിമ്പയില്‍ രണ്‍വീര്‍ സിംഗുമാണ് വേഷമിട്ടത്.