എല്ലാവര്ക്കും ഖത്തറിലേയ്ക്ക് സ്വാഗതം . ഖത്തറിലേയ്ക്ക് എളുപ്പം പോകുന്നതിന് പുതിയ സംവിധാനവുമായി ഖത്തര്‍. സൗഹൃദ സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വാതില്‍ തുറന്ന് ഖത്തര്‍. വേനല്‍ ഉല്ലാസ, ഷോപ്പിങ് ആഘോഷ വേളയില്‍ ഖത്തര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആഭ്യന്തര മന്ത്രാലയമാണ് ഇ-നോട്ടിഫിക്കേഷന്‍ ( ഇലക്ട്രോണിക് വിസിറ്റര്‍ ഓതറൈസേഷന്‍) സംവിധാനം തുടങ്ങിയത്.
ഓഗസ്റ്റ് 16 വരെ വിദേശ സഞ്ചാരികള്‍ക്കും പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഖത്തര്‍ സന്ദര്‍ശനം സുഗമമാക്കുകയാണ് ഇ-നോട്ടിഫിക്കേഷന്റെ ലക്ഷ്യം. സഞ്ചാരികളോടുള്ള ഖത്തറിന്റെ തുറന്ന മനോഭാവവും സന്ദര്‍ശകരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതും കൂടുതല്‍ ശക്തമാക്കാന്‍ സമ്മര്‍ ഇന്‍ ഖ ത്തറിനു കഴിയുമെന്ന് അല്‍ മുഹന്നദി പറഞ്ഞു.