പരസ്യമായ വധഭീഷണിയുമായി മമത ബാനർജി . തങ്ങളോട് കളിക്കാൻ വരുന്നവരെ ചിതറിച്ച് കളയുമെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ ഭീഷണി . കൊൽക്കത്തയിൽ നടന്ന ഈദ് ആഘോഷത്തിനിടയിലായിരുന്നു ‘ ഞങ്ങളോട് ആരെങ്കിലും തർക്കിക്കാൻ വന്നാൽ ചിതറിച്ച് കളയുമെന്ന ‘ മമതയുടെ പരസ്യ പ്രഖ്യാപനം .ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്ക് ശേഷം മമത പല തവണയായി,ബിജെപി പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നുണ്ട് .

കഴിഞ്ഞ മാസം നോർത്ത് ഭട്പരയിലൂടെ മമതാ ബാനര്‍ജിയുടെ കാര്‍ കടന്നുപോയപ്പോൾ ജയ് ശ്രീറാം വിളിച്ചവരോട് ക്രുദ്ധയായി സംസാരിച്ചു . മാത്രമല്ല തന്നെ അപമാനിക്കാൻ എങ്ങനെ ധൈര്യം വന്നുവെന്നും ,ഇത് അനുവദിക്കാനാകില്ലെന്നും ,തനിക്കിത് സഹിക്കാനാകില്ലെന്നും മമത പറയുന്ന ദൃശ്യങ്ങളും വ്യക്തമാണ് . തുടർന്ന് മമതയുടെ നിർദേശത്തെ തുടർന്ന് ജയ ശ്രീറാം വിളിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു.