അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലാഡിന് രണ്ട് വിക്കറ്റിന്റെ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 245 റണ്‍സിന്റെ വിജയലക്ഷ്യം ന്യൂസിലാന്‍ഡ് 47.1ഓവറില്‍ എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ മറികടന്നു. ന്യൂസിലാന്‍ഡിന് വേണ്ടി റോസ് ടെയ്ലര് 91 പന്തില്‍ 82 റണ്‍സും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് 40 റണ്‍സും നേടി. 160 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന ശക്തമായ നിലയില്‍ നിന്നും 218 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന ഘട്ടത്തില്‍ എത്തിയ ന്യൂസിലാന്‍ഡിനെ 12 പന്തില്‍ 17 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്നറാണ് വിജയത്തിലെത്തിച്ചത്.
ബംഗ്ലാദേശിന് വേണ്ടി മേഹിദി ഹസന്, ഷാക്കിബ് അല്‍ ഹസന്, മൊഹമ്മദ് ഷൈഫുദീന്‍, മോസദക് ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.