തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന ദിവസം തന്നെ രാഹുല്‍ ഗാന്ധിയും കേരളത്തിലേക്ക്. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്തിന് പിന്നാലെ മോദി ജൂണ്‍ എട്ടിനാണ് കേരളത്തില്‍ എത്തുന്നത്. ഇതേദിവസം തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തില്‍ ഉണ്ടാകും. തന്നെ വമ്ബിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച ജനങ്ങള്‍ക്ക് നന്ദി പറയാനാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നത്.

വെളളിയാഴ്ച്ച രാത്രി പതിനൊന്നരയ്ക്ക് കേരളത്തില്‍ എത്തുന്ന മോദി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കും. ഒരു മണിയോടെ അദ്ദേഹം ദര്‍ശനം നടത്തി മടങ്ങും. തുടര്‍ന്ന് ബി ജെ പിയുടെ പൊതുയോഗത്തില്‍ സംസാരിക്കും.