സതാംപ്‌ടണ്‍: രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്കയെ മൂന്നാം തോല്‍വിയിലേക്ക് തള്ളിവിട്ട് ഇന്ത്യ 15 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. രോഹിത്(144 പന്തില്‍ 122 റണ്‍സ്) പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച്‌ നല്‍കിയാണ് ധവാന്‍(8) മടങ്ങിയത്. ഓരോഹിത്തുമായി 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം ക്യാപ്റ്റന്‍ വിരാട് കോലിയും(18) മടങ്ങി. .

നാലാം നമ്ബറില്‍ എത്തിയ രാഹുല്‍, രോഹിതുമായി 85 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും റബാഡ പുറത്താക്കി.രോഹിതിനൊപ്പം ധോണിയെത്തിയതോടെ ഇന്ത്യ ജീവന്‍ വീണ്ടെടുത്തു. രോഹിത് 128 പന്തില്‍ 23-ാം ഏകദിന ശതകം തികച്ചു. എന്നാല്‍ 47-ാം ഓവറിലെ ആദ്യ പന്തില്‍ മോറിസ് ധോണിയെ റിട്ടേണ്‍ ക്യാച്ചില്‍ പുറത്താക്കി. എന്നാല്‍ ഇതൊന്നും ഇന്ത്യയുടെ ജയത്തെ ബാധിച്ചില്ല. രോഹിതും(122) ഹാര്‍ദികും(15) ക്രീസില്‍ നില്‍ക്കേ ഇന്ത്യ 48-ാം ഓവറില്‍ വിജയം കണ്ടു.