മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിട്ട നടിയേതെന്നു ചോദിച്ചാല്‍ പാര്‍വ്വതി തിരുവോത്ത് എന്ന് നിസംശയം പറയാം. പാര്‍വ്വതി മേനോന് പാര്‍വ്വതി തിരുവോത്ത് ആയതുമുതല്‍ എക്കാലത്തും പാര്‍വ്വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം അഴിച്ചുവിടാന്‍ നിരവധി പേര് തയ്യാറായി നില്‍ക്കുന്നുണ്ട്. ഇപ്പോള്‍ പാര്‍വ്വതി തന്റെ പ്രണയത്തെ കുറിച്ച് പറയുകയാണ്. നടി റിമകല്ലിങ്കലുമായുള്ള ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്തത് എന്ത് എന്ന റിമയുടെ ചോദ്യത്തിനു പ്രതികരിക്കുകയായിരുന്നു പാര്‍വ്വതി. ”ഒന്നേയുള്ളു സ്നേഹം. അതില്‍ എല്ലാം ഉണ്ട്. സൗഹൃദം, യാത്ര, പഠനം, പ്രണയം ” എന്നായിരുന്നു താരത്തിന്റെ മറുപടി. പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സെല്‍ഫ് ലൗവ് ആണ് താന്‍ കരുതുന്ന ഏറ്റവും വിലപ്പെട്ട പ്രണയം. അത് ഉണ്ടെങ്കിലെ നമുക്ക് എല്ലാവരേയും സത്യ സന്ധമായി പ്രണയിക്കാനാകു എന്നായിരുന്നു പാര്‍വ്വതി പറഞ്ഞത്.
പ്രണയം ഒഴിവാക്കിയിട്ടുള്ള ഒരു തീരുമാനവും തന്റെ ജീവിതത്തിലില്ല. സെല്‍ഫ് ലൌവ് ആണ് താന്‍ കരുതുന്ന ഏറ്റവും വിലപ്പെട്ട പ്രണയം. അത് ഉണ്ടെങ്കിലെ നമുക്ക് എല്ലാവരേയും സത്യ സന്ധമായി പ്രണയിക്കാനാകു. ജീവിതത്തെ കൊതിയോടെ സ്നേഹിക്കുക. മതിവരുവോളം…….” പാര്‍വ്വതി തിരുവോത്ത്. നിലവില്‍ ‘ഉയരെ’ ക്ക് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘വര്‍ത്തമാന’ത്തിന്റെ തിരക്കിലാണ് പാര്‍വതി.