സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ വേ​ദി​യി​ൽ വെ​ള്ള​വു​മാ​യെ​ത്തി​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നോ​ട് രോ​ഷാ​കു​ലാ​നാ​യി പെ​രു​മാ​റി സം​ഗീ​ത മാ​ന്ത്രി​ക​ൻ ഇ​ള​യ​രാ​ജ. വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ഗാ​യ​ക​ർ​ക്ക് കു​ടി​ക്കു​വാ​ൻ വെ​ള്ളം കൊ​ണ്ടു​വ​ന്ന​താ​ണ് ഇ​ള​യ​രാ​ജ​യ്ക്ക് അ​തൃ​പ്തി​യു​ണ്ടാ​ക്കി​യ​ത്.

ഇ​ള​യ​രാ​ജ​യു​ടെ 75-ാം ജന്മദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സം​ഗീ​ത നി​ശ​ക്കി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വെ​ള്ളം ന​ൽ​കി​യ​തി​നു ശേ​ഷം മ​ട​ങ്ങി​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​കെ വേ​ദി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച​തി​നു ശേ​ഷ​മാ​ണ് ആ​യി​ര​ക്ക​ണ​ക്കി​നു കാ​ണി​ക​ളു​ടെ മു​മ്പി​ൽ വ​ച്ച് അ​പ​മാ​നി​ച്ച​ത്.

ത​ന്‍റെ ജോ​ലി​യാ​ണ് താ​ൻ ചെ​യ്ത​തെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു​വെ​ങ്കി​ലും. ഇ​ള​യ​രാ​ജ​യു​ടെ കോ​പ​മ​ട​ങ്ങി​യി​ല്ല. ഒ​ടു​വി​ൽ ഇ​ള​യ​രാ​ജ​യു​ടെ കാ​ലി​ൽ തൊ​ട്ട് ക്ഷ​മ​ചോ​ദി​ച്ച് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം, യേ​ശു​ദാ​സ്, മ​നോ തു​ട​ങ്ങി നി​ര​വ​ധി ഗാ​യ​ക​ർ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.