പാലാരിവട്ടം മേൽപാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും പൂർണ്ണമായും പുതുക്കി പണിയണമെന്നും വിജിലൻസ് എഫ് ഐ ആർ. നിർമാണം നടക്കുന്ന വേളയിൽ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മാനേജിങ് ഡയറക്ടറായിരുന്ന മുഹമ്മദ് ഹനീഷ് അടക്കം 17 പേർക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കിയിട്ടുണ്ട്.  മേൽപാലം ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിലാണ്. പാലത്തിന് ബലക്ഷയമുണ്ട്. അതുകൊണ്ട് അറ്റകുറ്റപണികൾ കൊണ്ട് സുരക്ഷിതമാക്കാൻ കഴിയില്ല. പാലം പുതുക്കി പണിയണം. ഇതിനുള്ള പണം നിർമാണ കമ്പനിയിൽ നിന്ന് ഈടാക്കണം.

പാലം നിർമിച്ച ആർ ഡി എസ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടർ സുമിത് ഗോയലിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് വിശദമായ അന്വേഷണം നടത്തണമെന്ന് എഫ് ഐ ആറിൽ പറയുന്നു.