തിരുവല്ല അതിരൂപതയുടെ മുൻ അദ്ധ്യക്ഷൻ ഗീവർഗീസ് മാർ തിമോത്തിയോസ് അന്തരിച്ചു. രാവിലെ 3 15 നായിരുന്നു മരണം. 93 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മറ്റന്നാൾ തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിലാണ് കബറടക്കം.

ഇന്ന് ഉച്ചവരെ ഭൗതിക ശരീരം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചാപ്പലിലും തുടർന്ന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ദൈവാലയത്തിലും പൊതുദർശനത്തിന് വെക്കും.