യാത്രക്കാരുടെ പൊതുവായ സംശയങ്ങള്‍ക്ക് മറുപടി നല്കാന് കുവൈത്ത് എയര്‍വേയ്സ് റോബോട്ടിക് സംവിധാനം സ്ഥാപിച്ചു. നാഷനല്‍ ബാങ്കിെന്റ സഹകരണത്തോടെയാണ് കുവൈത്ത് വിമാനത്താവളത്തിലെ നാലാം ടെര്‍മിനലില്‍ ‘ആസ്ക് മി’ എന്ന മൊബൈല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസ് ആരംഭിച്ചത്. യാത്രക്കാര്‍ക്ക് സേവനം സംബന്ധിച്ച പൊതുവായ സംശയങ്ങള്‍ ശബ്ദമായി ചോദിക്കാം. ശബ്ദം തിരിച്ചറിഞ്ഞ് മറുപടി സ്ക്രീനിലൂടെ ഒരാള്‍ സംസാരിക്കുന്ന രീതിയില്‍ ലഭ്യമാകും.
യാത്രക്കാരുടെ സമയവും അധ്വാനവും ലഘൂകരിക്കുന്നതാണ് സംവിധാനമെന്ന് കുവൈത്ത് എയര്‍വേയ്സ് ചെയര്മാന് അബ്ദുല്‍ ഹമീദ് അല്‍ ജാസിം വാര്‍ത്തകുറിപ്പില്‍ പറഞ്ഞു.