കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. കേരളത്തിലെവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമുലൈല്ലി എന്നിവര്‍ അറിയിച്ചു.
എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റമദാന് ഈ വര്‍ഷം 30 ദിനങ്ങള്‍ ലഭിക്കും. നാളെ പെരുന്നാള്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങള്‍ അറിയിച്ചു.