ശബരിമലയിലെ ആചാരങ്ങള്‍ പഴയതുപോലെ നിലനില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമല വിഷയം ലോക്‌സഭ തെരഞ്ഞെടുപ്പിനെ ബാധിച്ചോയെന്ന ചോദ്യത്തിന് അത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ തന്നെ തീരുമാനിക്കട്ടെയെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്താനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നവിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതു സ്വാഭാവികമാണെന്നും ശബരിമലയുടെ പ്രത്യേകതകള്‍ മനസിലാക്കി മുന്നോട്ടു പോകണമെന്നും പത്മകുമാര്‍ പറഞ്ഞു.