ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയുടെ  റിലീസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് കേരളത്തില്‍ വീണ്ടും നിപ്പയുടെ സാന്നിധ്യം തിരിച്ചറിയുന്നത്.

നിപ്പയ്ക്കെതിരെ കേരളം തീര്‍ത്ത പ്രതിരോധത്തിന്റെയും ചെറുത്ത് നില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍കാഴ്ചയായിട്ടാണ് സിനിമ വരുന്നത്. അന്ന് കേരളം അഭിമുഖീകരിച്ച ഭീതി എത്രത്തോളം വലുതാണെന്ന് സിനിമയിലൂടെ വ്യക്തമാക്കുമെന്നാണ് സൂചന. റിയല്‍ മാസ് സ്റ്റോറിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രോഗികള്‍, ഡോക്ടര്‍മാര്‍, ഭരണ നേതൃത്വം, പൊതുജനം തുടങ്ങി എല്ലാവരും സിനിമയുടെ ഭാഗമാവും.

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, പാര്‍വ്വതി, ആസിഫ് അലി, പൂര്‍ണിമ, മഡോണ സെബാസ്റ്റിയന്‍, റഹ്മാന്‍, രേവതി, രമ്യ നമ്ബിശന്‍, ഷറഫൂദീന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ചെമ്ബന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി, തുടങ്ങി മലയാളത്തിലെ യുവതാരങ്ങളില്‍ ഒട്ടുമിക്കവരും വൈറസിന്റെ ഭാഗമാവുകയാണ്.