സിനിമയോട് വിട പറഞ്ഞ ശേഷവും പഴയ കാല നടികള്‍ ഏറ്റവുമധികം ഇപ്പോള്‍ തിളങ്ങുന്നത് സമൂഹ മാധ്യമത്തിലാണ്. നൃത്തവും സ്റ്റേജ് ഷോകളുമായി മുന്നോട്ട് പോകുന്ന താരങ്ങളെ ഇതു കഴിഞ്ഞാല്‍ ആരാധകര്‍ തേടിയെത്തുന്നത് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും അടക്കമുള്ള സമൂഹ മാധ്യമത്തിലാണ്. പണ്ട് സിനിമയിലുണ്ടായിരുന്നത് പോലെ തന്നെ ആരാധകര്‍ താരങ്ങളെ സ്നേഹിക്കുന്നു എന്നതിന് തെളിവാണിത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് നടി സുചിത്രയുടെ ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാകുന്ന സംഭവം.
സിനിമയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ സുന്ദരിയായിട്ടാണ് ഇപ്പോള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരിക്കുന്നത്. തൂവെള്ള സാരിയില്‍ മോഡേണ്‍ സ്റ്റൈല്‍ മാലയുമായി പോസ് ചെയ്ത് നില്ക്കുന്ന താരത്തിന്റെ ചിത്രത്തിന് ആരാധകര്‍ കമന്റ് പെരുമഴയാണ് നല്‍കിയത്.
ഇന്‍സ്റ്റാഗ്രാം തുറന്നു കഴിഞ്ഞാല്‍ ഈ ഫോട്ടോ മാത്രമേ എങ്ങും കാണാനുള്ളൂ എന്നാണ് ഇന്‍സ്റ്റ യൂസേഴ്സ് പറയുന്നത്. തൂവെള്ള കോട്ടണ്‍ സാരിയില്‍ താരം അതീവ സുന്ദരി ആയിരിക്കുന്നു എന്ന് മാത്രമേ എല്ലാവര്ക്കും പറയാനുള്ളു. കല്യാണം കഴിഞ്ഞ് സിനിമയില്‍ നിന്ന് വിടപറഞ്ഞ സുചിത്ര അമേരിക്കയിലെ ഡാലസിലാണ് താമസിക്കുന്നത്. സിനിമയില്‍ സജീവമല്ലെങ്കിലും നൃത്ത പരിപാടികളിലും അവാര്‍ഡ് വേദികളിലുമൊക്കെ താരത്തെ കാണാറുണ്ട്. 1978-ല്‍ പുറത്തിറങ്ങിയ ‘ആരവം’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നടി സുചിത്ര മുരളി വെള്ളിത്തിരയിലെത്തുന്നത്.
ജോഷി സംവിധാനം ചെയ്തു ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ ‘നമ്ബര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തിലൂടെയാണ് സുചിത്ര നായികയായി തുടക്കം കുറിച്ചത്. അമേരിക്കയില്‍ നൃത്തവിദ്യാലയം നടത്തിവരുന്നുണ്ട് സുചിത്ര. പതിനഞ്ചു വര്‍ഷത്തോളമായി സിനിമയില്‍ നിന്നും മാറി നില്കുക ആണെങ്കിലും ഇന്നും സുചിത്രയോട് ആരാധകര്‍ ചോദിക്കുന്നത് എന്നാണ് മടങ്ങി വരവ് എന്നാണ്.