ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റും കേരളാ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന കെ ജി മോഹനന്‍ ബി ജെ പിയില്‍ ചേര്‍ന്നു. കൊടുങ്ങല്ലൂരില്‍ നടന്ന ചടങ്ങില്‍ ബി ജെ പി വക്താവ് ബി ഗോപാലകൃഷ്ണന്‍ അംഗത്വം നല്‍കി.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ ഫെല്‍ഫയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരണ കാലം തൊട്ട് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. 1985 മുതല്‍ ബി ജെ പി അംഗമായിരുന്ന മോഹനന്‍ എല്ലാ ബന്ധവും ഉപേക്ഷിച്ചാണ് പാര്‍ട്ടിയില്‍ എത്തിയതെന്ന് 2016ലെ നിയമസഭാ സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തിയ പത്രക്കുറിപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പറഞ്ഞിരുന്നു.