നടന്‍ നിവിന്‍ പോളിയുടെ മകള്‍ റോസ് ട്രീസയുടെ പിറന്നാള്‍ മേയ് 25 നായിരുന്നു ആഘോഷിച്ചത്. മകളുടെ പിറന്നാളിന് പിന്നാലെ തന്നെ മൂത്ത മകന്‍ ദാവീദിന്റെ പിറന്നാളും ആഘോഷിച്ചിരിക്കുകയാണ് നിവിന്‍. ഫേസ്ബുക്കിലൂടെ എന്റെ റൗഡി ബേബിയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നും പറഞ്ഞാണ് ദാദ എന്ന് വിളിക്കുന്ന ദാവീദിന്റെ ചിത്രം നിവിന്‍ പങ്കുവെച്ചത്. ഇതേ ദിവസം പിറന്നാള്‍ ആഘോഷിക്കുന്ന മറ്റൊരു താരപുത്രി കൂടി ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.
നടന്‍ ആസിഫ് അലിയുടെ മകളാണ് ജൂണ്‍ രണ്ടിന് രണ്ടാം പിറന്നാള്‍ ആഘോഷിച്ചിരിക്കുന്നത്. തന്റെ രാജകുമാരിയ്ക്ക് രണ്ട് വയസായി എന്നും പറഞ്ഞ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ആസിഫ് അലി പുറത്ത് വിട്ടിരുന്നു.
2017 ജൂണ്‍ രണ്ടിനായിരുന്നു ആസിഫ് അലിയ്ക്ക് പെണ്‍കുഞ്ഞ് പിറന്നത്. അതേ വര്‍ഷം മേയ് അഞ്ചിന് ദുല്‍ഖര്‍ സല്‍മാന് ഒരു മകള്‍ പിറന്നു. മേയ് 25 ന് നിവിനും പെണ്‍കുഞ്ഞ് പിറന്നു.
2017 ല്‍ മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കെല്ലാം പെണ്‍മക്കള്‍ പിറന്നതിന്റെ സന്തോഷമായിരുന്നു. അതേ സമയം ജൂണ്‍ രണ്ടിന് ഒരേ ദിവസം പിറന്നാള്‍ ആഘോഷിച്ച താരപുത്രനും താരപുത്രിയ്ക്കും ആശംസകളുമായി സോഷ്യല്‍ മീഡിയ എത്തിയിരിക്കുകയാണ്. മലയാളത്തിന്റെ ഭാവി താരങ്ങളായിട്ടാണ് ദാദയെയും ആസിഫിന്റെ രാജാകുമാരിയെയും കാണുന്നത്. ഭാവിയില്‍ ഇരുവരും ഒന്നിച്ച് സിനിമയില്‍ അഭിനയിക്കേണ്ടവരാണെന്നാണ് ആരാധകര്‍ പറയുന്നത്.
മക്കള്‍ കൂടി പിറന്നാതോടെ ഈ താരങ്ങള്‍ക്കെല്ലാം സിനിമയിലും വിജയമായിരുന്നു. ദുല്‍ഖര്‍ ബോളിവുഡിലും തെലുങ്കിലുമടക്കം അരങ്ങേറ്റം നടത്തിയപ്പോള്‍ ആസിഫ് അലി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി. കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിച്ച് നിവിന്‍ പോളി ബോക്‌സോഫീസിനെ വിറപ്പിച്ചിരുന്നു.