പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കെ.പി.സി.സിയ്ക്ക് നല്കിയ വിശദീകരണ കത്തിലും അബ്ദുള്ളക്കുട്ടി നിലപാടില്‍ ഉറച്ചുനിന്നിരുന്നു. വിശദീകരണ മറുപടി പരിഹാസ്യപൂര്ണമാണെന്നും നേതാക്കളെ നിരന്തരം അപമാനിക്കുന്നതാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചു.
എ.പി.അബ്ദുള്ളകുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കികൊണ്ടുള്ള കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പത്രക്കുറിപ്പ്
കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്ക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചും വരുന്ന ശ്രീ.എ.പി.അബ്ദുള്ളകുട്ടിയോട് വിശദീകരണം ചോദിക്കുകയും അതിന് തന്റെ നിലപാടില്‍ ഉറച്ചു നിന്നു കൊണ്ട് പരിഹാസപൂര്‍വമായ മറുപടി നല്‍കുകയും ചെയ്തിരിക്കുകയാണ്.