ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു സി.പി.എം. സംസ്ഥാനസമിതി യോഗത്തില്‍ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ ഇതു ബാധകമായില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് തള്ളി. സര്‍ക്കാര്‍ നിലാടിനെതിരേ യോഗത്തില്‍ രൂക്ഷവിമര്‍ശനമുണ്ടായി.ശബരിമല വിഷയം തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിര്‍ണായക ഘടകമായി മാറിയെന്നാണു സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍.
ഇക്കാര്യം പിന്നീട് നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരോക്ഷമായി സമ്മതിച്ചു. സംസ്ഥാന ശബരിമല പ്രചാരണ വിഷയമാക്കാത്തതു ദോഷമായെന്നാണു വിമര്‍ശനം. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വോട്ടു തേടണമായിരുന്നു. അതിനു സാധിച്ചില്ല. വിശ്വാസികളുടെ നഷ്ടമായ വോട്ട് തിരിച്ചുപിടിക്കാന്‍ പ്രായോഗികമായ പദ്ധതികളണ്ടാകണമെന്നും അഭിപ്രായമുയര്‍ന്നു.
രണ്ടു ദിവസമായി നടന്ന യോഗത്തിന്റെ ആദ്യദിനം തന്നെ സി.പി.എം. ദേശീയ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സമിതിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിണറായി വിജയനെതിരേ പാര്‍ട്ടിയില്‍ തിരുത്തല്വാദഗ്രൂപ്പ് രൂപപ്പെട്ടുവെന്നു വ്യക്തമാകുന്നതാണു യോഗമെന്നാണു വിവരം. വി.എസ്. അനുകൂലികളും ഒരു മന്ത്രിയും കണ്ണൂരിലെ ഒരു പ്രബലനും മുന്‍മന്ത്രിയും ഉള്‍പ്പടെയുള്ളവര്‍ സജീവമായി ഗ്രൂപ്പിനു പിന്നിലുണ്ട്. രണ്ടു ദിവസമായി നടന്ന സംസ്ഥാനകമ്മിറ്റിയില്‍ ആദ്യ ദിനം തന്നെ സി.പി.എം. ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന സമിതിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Courtsey: Mangalam