കൊച്ചിയിൽ ചികിത്സയിലുള്ള യുവാവിനെ നിപ്പാ വൈറസ് ബാധ സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ആദ്യ പരിശോധനയില്‍ നിപ സംശയിക്കാവുന്ന ഫലമാണ് ലഭിച്ചത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം വന്നാലെഅന്തിമ നിഗമനത്തിലെത്താന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
നിപ സംശയിക്കുന്നയുവാവുമായി ഇടപഴകിയ തൃശൂരിലുള്ള ആറു പേര് നിരീക്ഷണത്തിലാണെന്ന് തൃശൂര്‍ ഡി.എം.ഒ അറിയിച്ചു. തൃശൂരില്‍ നിന്നല്ല രോഗം ബാധിച്ചതെന്നും ഇടുക്കിയില്‍ നിന്നാകാമെന്നും ഡി.എം.ഒ വ്യക്തമാക്കി.
അതേസമയം ആശങ്കവേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. എല്ലാ മുന്‍ കരുതലുകളും പ്രതിരോധ നടപടികളുംആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ ഒരു സ്ഥാപനത്തിലാണ് എറണാകുളത്ത് ചികിത്സയിലുള്ള യുവാവ് പഠിച്ചത്. തൃശൂരില്‍ നടന്ന ഒരു ക്യാമ്ബിലും പങ്കെടുത്തിട്ടുണ്ട്. നിപ സംശയം ഉയര്‍ന്ന ഉടന്‍ തന്നെ ഇവിടങ്ങളിലൊക്കെ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ കൊച്ചിയില്‍ ആരോഗ്യ സെക്രട്ടറി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. തൃശൂരിലും കോഴിക്കോടും ഇടുക്കിയിലും ജില്ലാ ആരോഗ്യ ഓഫീസര്‍മാരുടെ നേതൃത്വത്തിലും യോഗം ചേരും. കോഴിക്കോട് നിന്നുള്ള മെഡിക്കല്‍ സംഘം കൊച്ചിയിലേക്ക് തിരിച്ചിട്ടുമുണ്ട്.
ഇന്ന് ഉച്ചയോടെയാണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം ലഭിക്കുക.