ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ശക്തമാകവെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ സത്യാവസ്ഥഥ പുറത്തുവരണമെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശ് തമ്ബിയുടേയും വിഷ്ണുവിന്റേയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. ബാലഭാസ്കറിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച് പോസ്റ്റിട്ടത് താനല്ല. കൊച്ചിയിലെ ഏജന്‍സിയാണെന്നും ലക്ഷ്മി പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്ബി, വിഷ്ണു എന്നിവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേര്മാരായിരുന്നു എന്ന തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന ചില പ്രാദേശിക പരിപാടികളുടെ ഏകോപനം ഇവര്‍ നടത്തിയിരുന്നു എന്നതൊഴിച്ചാല്‍ മറ്റ് ഔദ്യേഗികമായ കാര്യങ്ങളിലൊന്നും ഇവര്‍ക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു ലക്ഷ്മിയുടെ പേരില്‍ ബാലഭാസ്കറിന്റെ പേജില്‍ വന്ന പോസ്റ്റ്.
എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ടവര്‍ക്ക് ബാലഭാസ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പിന്നീട് വ്യക്തമായിരുന്നു. ഒരാള്‍ ബാലഭാസ്കറിന്റെ സാമ്ബത്തിക കാര്യങ്ങളും മറ്റൊരാള്‍ പരിപാടിയുടെ ഏകോപനവും നടത്തിയിരുന്നതായാണ് വ്യക്തമായത്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡി.ആര്.ഐ ബാലഭാസ്കറിന്റെ പിതാവില്‍ നിന്ന് ഇത് സംബന്ധിച്ച് മൊഴിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.