വയലെനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി ജോര്‍ജ്. ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല.

പോലീസിന് മുമ്ബാകെ എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ തയാറാണ്. ബാലഭാസ്‌ക്കറിന്റേത് അപകട മരണമല്ലെന്നാണ് വിശ്വസിക്കുന്നത്. എറണാകുളത്തിന് പുറത്തുപോയി മൊഴി നല്‍കണമെങ്കില്‍ പോലീസ് സംരക്ഷണം വേണം, മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ സോബി പറഞ്ഞു.

ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട് പത്തു മിനിട്ടിനു ശേഷമാണ് തിരുനെല്‍വേലിക്കു പോകുന്നതിനായി അതുവഴി പോയപ്പോള്‍ കണ്ട സംശയകരമായ കാര്യങ്ങളാണ് കഴിഞ്ഞ ദിവസം സോബി പറഞ്ഞത്.