ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന അ​മ്മ​യു​ടെ വ​രു​മാ​നം കൊ​ണ്ടാ​ണ് താ​ൻ പ​ഠി​ച്ച​തും വ​ള​ർ​ന്ന​തു​മെ​ന്ന് തൃ​ശൂ​ർ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ. ദേ​വ​സ്വം അ​സി. എ​ക്സി. എ​ഞ്ചി​നീ​യ​ർ പ​ദ​വി​യി​ൽ നി​ന്നും വി​ര​മി​ച്ച അ​മ്മ ടി.​വി. ര​മ​ണി​യു​ടെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ മ​ക​ൾ ടി.​വി. അ​നു​പ​മ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്.

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ത​മ്മി​ലി​ല്ലാ​ത്ത ആ​ത്മ​ബ​ന്ധം ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ ഉ​ണ്ടെ​ന്നും അ​ത് നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും ടി.​വി. അ​നു​പ​മ പ​റ​ഞ്ഞു. ദേ​വ​സ്വം ബോ​ർ​ഡി​ലെ 12 പേ​ർ​ക്കൊ​പ്പ​മാ​ണ് ടി.​വി. ര​മ​ണി വി​ര​മി​ച്ച​ത്.

അ​നു​പ​മ​യ്ക്ക് ഐ​എ​എ​സ് ല​ഭി​ച്ച​പ്പോ​ൾ ദേ​വ​സ്വം ബോ​ർ​ഡ് സ്വീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. ദേ​വ​സ്വം കു​റൂ​ര​മ്മ ഹാ​ളി​ൽ വ​ച്ചാ​ണ് യാ​ത്ര​യ​യ്പ്പ് ച​ട​ങ്ങ് ന​ട​ന്ന​ത്.