സ്വർണ്ണ കടത്ത് കേസിലെ പ്രതി പ്രകാശൻ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബാല ഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി. ബാലുവിന്‍റെ പ്രോഗ്രാം മാനേജർ ആയിരുന്നു ഇയാളെന്ന വാർത്ത തെറ്റെന്ന് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നും ലക്ഷ്മി വിശദീകരിച്ചു. ബാലഭാസ്കറിന്‍റെ ചില പരിപാടികളുട സംഘാടകൻ മാത്രമായിരുന്നു പ്രകാശൻ തമ്പിയെന്നും ഇതിനുള്ള പ്രതിഫലം അന്ന് തന്നെ അയാൾക്ക് നൽകിയിരുന്നു എന്നും നേരത്തെ ലക്ഷ്മി ഫേസ് ബുക്കിൽ കുറിച്ചിരുന്നു. അതല്ലാതെ പ്രകാശൻ തമ്പിയെ  അറിയില്ലെന്നല്ല പറഞ്ഞതെന്നും ലക്ഷ്മി വിശദീകരിച്ചു.

സ്വർണ്ണക്കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്ത പ്രകാശ് തമ്പി ഇപ്പോൾ റിമാൻഡിലാണ്, വിഷ്ണുവിനെ പിടികൂടിയിട്ടുമില്ല. ബാലഭാസ്കറിന്‍റെ മരണത്തിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് അച്ഛൻ നേരത്തെ ആരോപിച്ചിരുന്നു. കള്ളക്കടത്തിൽ പ്രതികളായ പ്രകാശിന്‍റെയും വിഷ്ണുവിന്‍റെയും വിവരങ്ങള്‍ വാഹന അപകടം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഡിആർഐയിൽ നിന്നും ശേഖരിച്ചിട്ടുണ്ട്.