ബ്രദേഴ്സ് ഡേയുടെ ഫസ്റ്റ് ലുക്കിന് ശേഷം ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തു വന്നു. സംവിധായകനില്‍ നിന്നും നടനിലേക്ക് മാറിയ പൃഥ്വിരാജിന്റെ തകര്‍പ്പന്‍ ജോളി ലുക്കാണ് ഈ പോസ്റ്ററിന്റെ പ്രത്യേകത. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ബ്രദേഴ്സ് ഡോ ദിനത്തിൽ എത്തിയെങ്കിൽ രണ്ടാംമത്തെ പോസ്റ്റർ പുറത്തു വന്നിരിക്കുന്നത് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പിറന്നാൾ ദിനത്തിലാണ്. ജോളി മൂഡിൽ വളറെ കൂൾ ലുക്കിലാണ് രണ്ടാമത്തെ പോസ്റ്ററിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കോമഡിയും ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ ബ്രദേഴ്സ് ഡേ. എല്ലാ തരം പ്രേക്ഷകർ ഇഷ്ടപ്പെടുന്ന കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ബ്രദേഴ്സ് ഡേ എന്ന് പൃഥി തന്നെ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പൃഥ്വി ഹ്യൂമർ റോളിൽ എത്തുന്നു എന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഹിറ്റ്ലറുമായി പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ യിലെ കഥാപാത്രത്തിന് സാമ്യമുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. സിനിമയുടെ പേരും നായികമാരുടേയും പശ്ചാത്തലത്തിലാണ് ഇത്തരത്തിലുളള റിപ്പോർട്ട് പ്രചരിച്ചത്.

ഫാമിലി എന്റർടെയ്നറായിട്ടാകും ബ്രദേഴ്സ് ഡേ എത്തുക. പൃഥ്വിയ്ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രേക്ഷകരുടെ പ്രിയതാരത്തിനോടൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരസുന്ദരിമാരും ചിത്രത്തിലെത്തുന്നുണ്ട്.ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാർ. പൃഥ്വിരാജ് ഒരു സഹോദരന്റെ വേഷത്തിലായിരിക്കും അഭിനയിക്കുന്നതെന്നാണ് കരുതുന്നത്.

തന്നെ തേടിയെത്തുന്ന ഏതൊരു കഥാപത്രവും അതിന്റേതായ തന്മയത്തോടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച് കയ്യടി വാങ്ങുന്ന താരമാണ് പൃഥ്വി. സീരിയസ്സായ കഥാപാത്രങ്ങളായാലും കോമഡിയായലും പൃഥ്വിയുടെ കൈകളിൽ ഭഭ്രമായിരിക്കും. എല്ലാ തരത്തിലുളള പ്രേക്ഷകരേയും മുഷിപ്പിക്കാതെ കയ്യിലെടുക്കാൻ താരത്തിന് കഴിയുന്നുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തു വന്ന ചിത്രങ്ങളിലെല്ലാം പൃഥ്വി സീരിയസ്സായ കഥാപാത്രങ്ങളിാലാണ് എത്തിയത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഷാജോണിന്റെ ബ്രദേഴ്സ് ഡേ എന്ന് പുറത്തു വന്ന പോസ്റ്ററുകളിൽ നിന്ന് പറയാൻ സാധിക്കും. ഇപ്പോഴിത ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തിയിട്ടുണ്ട്.