തെലുങ്ക് നടനും ഭര്‍ത്തൃപിതാവുമായ നാഗാര്‍ജുന കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മന്‍മഥുഡു 2’വില്‍ അഭിനയിക്കുന്നതിന് സാമന്തയുടെ പ്രതിഫലം 35 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. രാകുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി താരമായാണ് സാമന്ത എത്തുന്നത്. ഇതില്‍ അഞ്ച് മിനിറ്റ് മാത്രമാണ് സാമന്തയ്ക്ക് രംഗങ്ങളുള്ളത്. എന്നാലിതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
സാമന്ത ഉള്‍പ്പെടുന്ന രംഗങ്ങള്‍ പോര്‍ച്ചുഗലില്‍ ചിത്രീകരിച്ചകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ സ്റ്റുഡിയോസ്, വയാകോം 18, ആനന്ദി ആര്‍ട്ട് ക്രിയേഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലക്ഷ്മി, വെണ്ണിലാ കിഷോര്‍, ദേവദര്‍ശിനി, റാവു രമേഷ്, നാസര്‍, അക്ഷര ഗൊഡ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
നാഗ ചൈതന്യയുമായുള്ള വിവാഹത്തിനു ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായ സാമന്തയുടെ സൂപ്പര്‍ ഡീലക്‌സ്, മജിലി എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓ ബേബി, മന്‍മഥുഡു 2, 96 റീമേക്ക് എന്നിവയാണ് ഇനി സാമന്തയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.