കോലി സമ്മാനിച്ച ബാറ്റ് വെച്ച് ബാറ്റ് ചെയ്തപ്പോള്‍ ബൗണ്ടറി അടിക്കാന്‍ ശ്രമിച്ച പന്ത് സിക്സര്‍ പോയത് കണ്ട് അന്തുവിട്ടുവെന്നും റഷീദ് ഖാന്‍ പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആ പന്ത് സിക്സര്‍ ആവുന്നത് കണ്ടപ്പോള്‍ കോലിയുടെ ഈ ബാറ്റ് കൊള്ളാമല്ലോ എന്ന് എനിക്ക് തോന്നി. അതുകൊണ്ട് എല്ലാ പന്തും സിക്സറടിക്കാനാവുമെമന്നും. കാരണം ആ ബാറ്റില്‍ സ്പെഷല്‍ എന്തോ ആയി ഉണ്ടായിരുന്നു.
ഒരിക്കല്‍ ബാറ്റിംഗ് കഴിഞ്ഞ് തിരിച്ച് ഡ്രസ്സിംഗ് റൂമിലെത്തിയപ്പോള്‍ മുന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാന്‍ എന്നോട് കോലി സമ്മാനിച്ച ബാറ്റ് തരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ തരില്ലെന്ന് തീര്‍ത്തു പറഞ്ഞു. എന്നാല്‍ അതിനുമുമ്പെ എന്റെ കിറ്റ് ബാഗില്‍ നിന്ന് അദ്ദേഹം അത് എടുത്ത് അദ്ദേഹത്തിന്റെ ബാഗില്‍ വെച്ചിരുന്നു.

എന്തായാലും എന്റെ കൈയില്‍ നിന്ന് തട്ടിയെടുത്ത ബാറ്റുകൊണ്ട് അദ്ദേഹത്തിന് മികച്ച പ്രകടനങ്ങളൊന്നും നടത്താന്‍ കഴിയരുതേ എന്നാണിപ്പോള്‍ എന്റെ ചിന്ത. കാരണം അങ്ങനെ വന്നാല്‍ ആ ബാറ്റ് എനിക്കുതന്നെ അദ്ദേഹം തിരിച്ചു തരുമല്ലോ. കാരണം ആ ബാറ്റ് എനിക്ക് അത്രയും സ്പെഷലാണ്-റഷീദ് ഖാന്‍ പറഞ്ഞു.