യുഎഇയിൽ വീടിനുള്ളിൽ തീപിടുത്തം, അബുദാബിയിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഏതാനും പേര്‍ക്ക് പൊള്ളലേറ്റതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. ബനിയാസ് ഈസ്റ്റ് ഏരിയയിലായിരുന്നു സംഭവം.
എന്നാൽ തീപിടുത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചപ്പോള്‍ തവന്നെ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായി പൊലീസ് അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീടുകളിലും കെട്ടിടങ്ങളിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.