പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി മിമിക്രി കലാകാരനായ കലാഭവൻ സോബി. അപകടം നടന്ന 10 മിനിറ്റിനുള്ളിൽ താൻ അതുവഴി പോയിരുന്നു. ഈ സമയം ഒരാൾ സംഭവ സ്ഥലത്തു നിന്നും ഓടിപോകുന്നതും മറ്റൊരാൾ ബൈക്ക് തള്ളിക്കൊണ്ട് പോകുന്നതും കണ്ടു, ഇതിൽ അസ്വാഭാവികത തോന്നി. ഇക്കാര്യം പ്രകാശ് തമ്പിയെ അറിയിച്ചിരുന്നു. പിന്നീട് പോലീസിന് മൊഴി നല്‍കണമെന്ന് പ്രകാശന്‍ തമ്പി എന്നോട് ആവശ്യപ്പെട്ടു. മൊഴി കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു പക്ഷേ പിന്നീട് പൊലീസ് എന്നെ വിളിച്ചില്ലെന്നു സോബി വെളിപ്പെടുത്തി.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണകടത്ത് കേസില്‍ പ്രകാശന്‍ തമ്പിയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തതോടെയാണ് നിർണായക വെളിപ്പെടുത്തലുമായി സോബി രംഗത്തെത്തിയത്.