പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ എട്ടിന് കേരളത്തില്‍ എത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് എത്തുന്ന മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. റയില്‍വേ മന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടാകും. പ്രധാനമന്ത്രിയായി തുടര്‍ച്ചയായ രണ്ടാംവട്ടവും അധികാരത്തിലേറിയ ശേഷമുള്ള ആദ്യ കേരളാ സന്ദര്‍ശനമാണ് മോദിയുടേത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ഔദ്യോഗിക വിവരം കിട്ടിയത്.