രസകരമായി വീഡിയോയുമായി നടി മഞ്ജു വാര്യര്‍. ബന്ധുവുമൊത്തുള്ള കപ്പ് ട്രിക്കിന്റെ വീഡിയോയാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. വേറിട്ട തലക്കെട്ടോടെയാണ് കുടുംബാംഗത്തോടൊപ്പമുള്ള ഈ വീഡിയോ മഞ്ജു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. തനിക്ക് ഭ്രാന്താണെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അത്തരക്കാര്‍ക്ക് ഈ വീഡിയോയോടെ ധാരണ മാറുമെന്നാണ് മഞ്ജു വാര്യര്‍ കുറിച്ചിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.