പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറുടെ മരണത്തില്‍ ദുരൂഹതയേറുന്നതായി സൂചന. ഇപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തില്‍ പിടിയിലായത് ബാലഭാസ്‌ക്കറുടെ മാനേജറാണെന്നതാണ് ഇത്തരമൊരു സംശയത്തിനു ബലം നല്‍കുന്നത്. എന്നാല്‍ ഇത്തരമൊരു വിവാദത്തില്‍ യാതൊരു കഴമ്പുമില്ലെന്നു കാണിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ബാലഭാസ്‌ക്കറുടെ പത്‌നി ലക്ഷ്മി ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

നിലവില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ഇതോടെ വിവാദങ്ങള്‍ പുകയുന്നതോടെ ഇവര്‍ക്കെതിരെ സംശയമുണ്ടെ്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി രംഗത്തുവന്നിരുന്നു.
കേസില്‍ അറസ്റ്റ് ചെയ്ത് അഭിഭാഷകന്‍ ബിജു മനോഹര്‍ െകെമാറുന്ന സ്വര്‍ണം കള്ളക്കടത്തു സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നത് പ്രകാശാണ്. സ്ത്രീകള്‍ കള്ളക്കടത്ത് നടത്തുമ്പോള്‍ സ്വര്‍ണം െകെമാറുന്നതും ഇയാള്‍ക്കാണ്. പലവട്ടം ദുബായിലേക്കു യാത്ര ചെയ്തിട്ടുള്ള പ്രകാശ് 25 കിലോഗ്രാം സ്വര്‍ണം വിദേശത്തുനിന്നു കൊണ്ടുവന്നിട്ടുണ്ടെന്നും ഡി.ആര്‍.ഐ. കണ്ടെത്തി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്.

അതേസമയം, ഇവര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരല്ലെന്നും ചില പരിപാടികളുടെ സംഘാടകര്‍ മാത്രമായിരുന്നുവെന്നും ഭാര്യ ലക്ഷ്മി ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു
എന്നാല്‍, വിഷ്ണുവുമായി ബാലഭാസ്‌കറിന് കുട്ടിക്കാലം മുതല്‍ക്കെ ബന്ധമുണ്ടായിരുന്നതാായാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് പ്രകാശിനെ ബാലഭാസ്‌കര്‍ പരിചയപ്പെടുന്നതെന്നും മാധ്യമറിപ്പോര്‍ട്ട് ഉയരുന്നു. ബാലഭാസ്‌കര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് ആദ്യം എത്തുന്നതും ഈ പ്രകാശന്‍ തമ്പി തന്നെയാണ്. പിന്നീട് ബാലഭാസ്‌കറിന്റെ ബന്ധുക്കളില്‍ നിന്നും ഇയാള്‍ ഒഴിഞ്ഞുനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ബാലഭാസ്‌കറിന്റെ അപകടത്തില്‍ പാലക്കാട്ടെ ഒരു ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ ആരോപിച്ചിരുന്നു. അപകടത്തിന് തൊട്ടുമുന്‍പ് പലതവണ ബാലഭാസ്‌കര്‍ എവിടെയെത്തിയെന്ന് ചോദിച്ച് ഫോണ്‍ കോളുകള്‍ വന്നിരുന്നുവെന്നും അച്ഛന്‍ പറഞ്ഞു