ബ്രാം​പ്ട​ൺ: കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ൽ ന​ട​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു. റീ​തി​ക് ഛബ്ര(23), ​സ​ഹോ​ദ​ര​ൻ രോ​ഹ​ൻ ഛബ്ര(22), ​ഗൗ​ര​വ് ഫാ​സ്‌​ഗെ(24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് കാ​ർ അ​പ​ക​ട​മു​ണ്ടാ​യ​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കാ​ർ അ​മി​ത​വേ​ഗ​തി​യി​ലാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ട്.