ന്യൂ‌യോർക്ക്: ബേ​ബി ഊ​രാ​ളി​ൽ, മാ​ത്യു ചെ​രു​വി​ൽ, അ​നു സ്ക​റി​യ എ​ന്നി​വ​രെ ഫോ​മാ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രാ​യി നാ​ഷ​ണ​ൽ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്തു. ബേ​ബി ഊ​രാ​ളി​ൽ ആ​ണ് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ.

തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും ക​മ്മീ​ഷ​ൻ അ​റി​യി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​വും നി​ഷ്പ​ക്ഷ​വു​മാ​യി ന​ട​ത്താ​ൻ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നു ബേ​ബി ഊ​രാ​ളി​ൽ പ​റ​ഞ്ഞു.

ഫോ​മാ​യു​ടെ സ്ഥാ​പ​ക​രി​ലൊ​രാ​ളും മൂ​ന്നാ​മ​ത്തെ പ്ര​സി​ഡ​ന്‍റു​മാ​ണ് ബേ​ബി ഊ​രാ​ളി​ൽ. പി​ന്നീ​ട് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​റാ​യി പ്ര​വ​ർ​ത്തി​ച്ചു. സം​ഘ​ട​ന​യ്ക്ക് ക​രു​ത്തു​റ്റ അ​ടി​ത്ത​റ പാ​കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു വ​ഹി​ച്ച നേ​താ​വാ​ണ് അ​ദ്ദേ​ഹം.

മ​ല​യാ​ളം ടെ​ലി​വി​ഷ​ന്‍റെ സി​ഇ​ഒ, കെ​സി​സി​എ​ന്‍​എ​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ എ​ല്ലാ പ​ദ​വി​ക​ളി​ലും സ്വ​ന്തം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കേ​ര​ള സെ​ന്‍റ​റി​ന്‍റെ ക​മ്യൂ​ണി​റ്റി സ​ര്‍​വീ​സ്‌ അ​വാ​ര്‍​ഡ്‌ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ള്‍ നേ​ടി.

അ​വി​ഭ​ക്ത ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഫോ​മാ ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ ചെ​യ​റു​മാ​യി​രു​ന്ന മാ​ത്യു ചെ​രു​വി​ൽ സം​ഘ​ട​ന​യി​ൽ ഏ​റെ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന നേ​താ​വാ​ണ്. എ​ല്ലാ​വ​രു​മാ​യും ന​ല്ല ബ​ന്ധം കാ​ക്കു​ന്ന അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ ചു​രു​ക്കം പേ​രേ​യു​ള്ളു. ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ ദീ​ർ​ഘ​കാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഫോ​മാ ബൈ​ലോ ക​മ്മി​റ്റി ചെ​യ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. സം​ഘ​ട​ന​യു​ടെ യു​വ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ് അ​നു സ്ക​റി​യ. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ അ​നു ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു.

മി​ക​ച്ച സം​ഘാ​ട​ക​ൻ എ​ന്ന് പേ​രെ​ടു​ത്തി​ട്ടു​ള്ള അ​നു, ഫോ​മാ യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​റും മാ​പ്പ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു.